ഇല്ലായ്മ മാത്രമേ ഉണ്ടായിരുന്നുള്ളു.. ഉണ്ടാവുക എന്ന സങ്കൽപ്പം തന്നെ അങ്ങിനെയാണ് ഉണ്ടായത്. ഉണ്ടാവലിനൊപ്പം ഇല്ലായ്മയും ഉണ്ടായതിനാൽ ശൂന്യതയിൽ മൗനമുണ്ടായി. മൗനത്തിൽ വചനം സങ്കല്പിക്കെ വാചാലതയുടെ സൂക്ഷ്മ തലത്തിൽ ഒരു ത്രികാല വിസ്ഫോടനം. സത്യത്തോളം ചെറുതായതിനാലും സങ്കൽപ്പത്തോളം വലുതായതിന…
കൂടുതൽ വായിക്കൂമു രിങ്ങ മരത്തിന്റെ കൊമ്പില്‍ കൂകാറുണ്ടൊരു കാ.. കാ.. മുവ്വാണ്ടന്‍ മാവിന്റെ തുമ്പില്‍ കുറുകാറുണ്ടൊരു കൂ.. കൂ.. കണ്ടാല്‍ കറുത്തവനെന്നും കാ.. കാ.. എന്നു കരഞ്ഞു കാണാന്‍ കൊതിച്ചവളെന്നും കൂ.. കൂ.. എന്നു ചിലച്ചു കാണാപ്പുറങ്ങളിലെന്നും കാ.. കാ..ക്കുണ്ടൊരു കണ്ണ് കരിനാക്കുകാരിക്ക് വമ്പ് ക…
കൂടുതൽ വായിക്കൂച ക്രവാളങ്ങളില് ഋതു ചംക്രമണം സപ്തനിറങ്ങളില്‍ സൂര്യപ്രഭാവം ദിക്കരണികളില്‍ രഥ, ചാമരങ്ങള്‍ ഹിമകണങ്ങളില്‍ പുകമറകളില്‍ നിറഞ്ഞു നില്‍ക്കയാണനന്ത ചാരുത. നിരനിരയായി പറന്നു പോകുന്നു ചിറകണിഞ്ഞ കാര്‍മുകിലുകള്‍ ദൂരെ പരവതാനികള്‍ വിരിച്ചു സ്വീകരിച്ചിരുത്തുന്നു, മലനിരകളില്‍ തീപ്പുകഞ്ഞു നീറുന്ന…
കൂടുതൽ വായിക്കൂമ ണ്ണുമാന്തികളെ നോക്കുക! മരുഭൂമികള്‍ സ്വപ്നം കാണുന്ന രണ്ടു കണ്ണുകള്‍ മാത്രം. മാഞ്ഞു കൊണ്ടിരിക്കുന്ന കുന്നുകളില്‍ തിരയുക. മയില്പ്പീലികള് ചൂടിയ മൊട്ടത്തലകള്‍ മാത്രം. മരിച്ചു കൊണ്ടിരിക്കുന്ന ഗ്രാമങ്ങളില്‍ നോക്കുക. മണ്ണു,കല്ലു,മണല്‍ വണ്ടികള്‍ അവയുടെ രാപ്പകലുകള്‍ ഒളിച്ചു …
കൂടുതൽ വായിക്കൂവെളുത്താല് വെയില്‍പ്പേടി കറുത്താല്‍ ഉയിര്‍പ്പേടി ഉദ്യാനങ്ങളില്‍ ഉപവനങ്ങളില്‍ ഉറക്കമില്ലാത്ത മരങ്ങള്‍ കാറ്റിന്റെ നാവിലെപ്പോഴും കാടുകയറുന്ന ഭീഷ്മം വെയിലിന്റെ കണ്ണിലുടല്‍ വെന്തുരുകുന്ന ഗ്രീഷ്മം വിണ്ണില്‍ മേഘരോഷങ്ങള്‍ മണ്ണില്‍ വൃഷ്ടിശോഷങ്ങള്‍ വേരുകളില്‍ അഭിശാപങ്ങള്‍ ദാരുവില്‍ ആ…
കൂടുതൽ വായിക്കൂഈ നില്പ്പില് എല്ലാ ഇലയിലും വേദനയും അതിന്റെ വേവലാതിയും കടക്കലും തലപ്പിലും കണ്ണിലും കാതിലും കാറ്റിനെപ്പോലെ കൈകൊണ്ടോ കാല്‍ക്കൊണ്ടോ തട്ടുമ്പോഴും മുട്ടുമ്പോഴും പകലിനെപ്പോലെ പരിഹസിക്കുമ്പോള്‍ പാതിരാവിനെപ്പോലെ പേടിപ്പിക്കുമ്പോള്‍ വെളുപ്പിലും കറുപ്പിലും വിറയലും വിചാരങ്ങളും ഉച്ചയ…
കൂടുതൽ വായിക്കൂകാ റ്റടിക്കില്ല, മഴ പെയ്യില്ല കറുത്തു കഴിഞ്ഞാല്‍ കാടുപിടിക്കുന്ന, കല്ലിലും മരത്തിലുമുള്ള കൂടുകളില്‍ കാക്ക കരഞ്ഞാലും കാതുകേള്‍ക്കില്ല, കതക് തുറന്നാലും കണ്ണുകാണില്ല. ജനിതക, ജാതക ദോഷങ്ങള്‍ വനവാസ ദുരിതങ്ങളാല്‍ പിഴച്ചു പോയ വഴികള്‍ അപവാദ ഭയത്താല്‍ അടച്ചിട്ട പൂ…
കൂടുതൽ വായിക്കൂമറന്നു പോയവരോ മരിച്ചു പോയവരോ അല്ല ഇടക്കിടക്ക് കടന്നു വന്നു മനസ്സില്‍ തൊടുന്നു മടങ്ങിപ്പോകുന്നു. വാര്‍ത്തകളിലോ വര്‍ത്തമാനങ്ങളിലോ ഊണിലോ ഉറക്കത്തിലോ ആവാം. ദുരിതനെന്നോ ദുഷ്ടനെന്നോ ഇരയെന്നോ സാക്ഷിയെന്നോ വാദിയെന്നോ പ്രതിയെന്നോ ഒക്കെ പരസ്പ്പരബന്ധമുള്ള സംശയങ്ങള്‍ വാക്കുകള്‍ തൂക്കി…
കൂടുതൽ വായിക്കൂപൂക്കാലം മുറ്റത്തെ മുല്ലയില്‍ മുല്ലപ്പൂ വിപ്ലവം. മുകളിലെ ചില്ലയില്‍ മര്‍ക്കട താണ്ഡവം. കുരുത്വം മുന്നിലൊരു മുതുനെല്ലി മുച്ചൂടും കായ്ക്കുമ്പോള്‍ മുതുകിലൊരു കുരുനെല്ലി മൂത്തു പഴുക്കുന്നു. കുട്ടിത്തം കയ്യില്‍ ഐസ്ക്രീം കണ്ണില്‍ ഐ ക്ലീന്‍ ഭാരോദ്ധ്വഹനം വീതം വച്ചപ്പോള്‍ അച്ഛന് ഏട്ടന്…
കൂടുതൽ വായിക്കൂക രുവീട്ടിയുടെ തടിയിലാണ് മൂത്താശാരിയുടെ പണി. കടഞ്ഞു പിടിപ്പിച്ച കൈയും കാലും കണ്ണുപറ്റുന്ന കൊത്തും പണിയും നാലുകെട്ടിന്റെ നടുമുറ്റത്തിനൊക്കും ഊണുമേശയുടെ മുഖവട്ടം. നടുത്തളത്തില്‍ എടുത്തിട്ടാലതില്‍ നഗരത്തിലെ തിരക്കു തുടങ്ങും പകലും രാത്രിയുമെല്ലാം പഞ്ചനക്ഷത്രത്തിളക്കം വിഭവസമൃദ്ധിക്ക…
കൂടുതൽ വായിക്കൂഅ ച്ഛ ന് വെളിച്ചപ്പെട്ടു വന്നു ഒരു പാടു മുട്ടിയപ്പോഴാണ് അതിഥിയേപ്പോലെയമ്മ വാതില്‍പ്പഴുതില്‍ നിന്നു വായ്തുറന്നത്. അതെ! സംശയിച്ചതിന്റെ ഇരട്ടിയെങ്കിലും അതിന്റെ ജാലകക്കാഴ്ച്ചകളിലുണ്ട്. ഉറക്കച്ചടവില്‍ ചുമച്ചു തുപ്പിയാലും പകലു രുട്ടിക്കാണിക്കുന്ന പച്ചപിടിപ്പിച്ച മുറ്റം. അഴുക…
കൂടുതൽ വായിക്കൂകിഴക്കിനെക്കാള് മുമ്പെ വെളുക്കാറുണ്ട്, എന്റെ പടിഞ്ഞാറെന്നും. കൂകിയുണര്‍ത്തും കോഴികള്‍ ഉറക്കത്തില്‍പ്പെട്ട ഒട്ടകങ്ങളേയും ചാണകത്തില്‍ കുളിച്ച കന്നുകളെയും അകിടൊട്ടിയ ആട്ടിന്‍പറ്റങ്ങളെയും. കാടും മലയും അയവിറക്കി മൂടല്‍ മഞ്ഞിലൂടവ തരിശുപാടങ്ങളില്‍ മേയും. നരകത്തിന്റെ തീമുഖമില്ലാത്ത അപ…
കൂടുതൽ വായിക്കൂഅടുക്കള ഭരണിയില്‍ അകപ്പെട്ട നിലയിലാണ് ആദ്യമായി കണ്ടത്. കരിയില്‍ മുങ്ങിയ ഉമ്മ കഞ്ഞിയിലേക്കെടുത്തിട്ടു. വിയര്‍പ്പില്‍ കുളിച്ച ഉപ്പ കണ്ണുരുട്ടിക്കാണിച്ചു. വിരല്‍ തൊട്ടുനക്കിയപ്പോള്‍ ഉപ്പിന്റെ കടല്‍ ! കുഞ്ഞുകുട്ടന് നായരുടെ പലചരക്കുകടയില്‍ നിന്നും തേക്കിലപ്പൊതിയിലാണതു വീട്ടിലെത്തുന്…
കൂടുതൽ വായിക്കൂഎ ല്ലാവര്ക്കും അറിയാം.. നമുക്കിടയിലുള്ളത് എത്ര വലിയൊരു കടലിന്റെ വഴിദൂരമാണെന്ന്. പക്ഷെ, മറ്റാര്‍ക്കും അറിയില്ല, നമ്മുടെ സ്നേഹത്തിന് ഒരഴുക്കു ചാലിന്റെ ആഴം പോലും കാണില്ലെന്ന്.
കൂടുതൽ വായിക്കൂഅ ടഞ്ഞ വാതിലില്‍ പുറത്തെ കാഴ്ച്ചയില്‍ തിളങ്ങുന്നുണ്ടൊരു പകലിന്റെ മുഖം. നിലാവുപോല്‍ മങ്ങിത്തെളിഞ്ഞോരാകാശം പകരുന്നുണ്ടുള്ളില്‍ പുതിയൊരുന്മേഷം . അടുത്തു ചെല്ലുമ്പോള്‍ അകത്തു നിന്നൊരാള്‍ പതുക്കെയെത്തിയോ? അടഞ്ഞ വാതിലില്‍പ്പതിഞ്ഞ മുട്ടുകേട്ട ടുത്തുവന്നുടന്‍ മടങ്ങിപ്പോകയോ ? അകന്നു പോയ…
കൂടുതൽ വായിക്കൂഎ ന്റെ പ്രഭാതങ്ങള്‍ക്കൊരിക്കലും പുലരിത്തുടിപ്പുണ്ടാകാറില്ല. ഒന്നുകില്‍ വെയിലിന്റെ വിളറിയ ചിരി. അല്ലെങ്കില്‍ മഞ്ഞിന്റെ മരവിച്ച നോട്ടം. പ്രദോഷങ്ങള്‍ക്കുമുണ്ടാവാറില്ല; പ്രസന്നാത്മകത. നിവര്‍ന്നു നിന്ന് മൂര്‍ദ്ധാവില്‍ ഉമ്മവച്ചിട്ടുണ്ടാവില്ല ഒരു പകലും. ഇളം കാറ്റില്‍ ഹൃദയം ഇലകളി…
കൂടുതൽ വായിക്കൂത ണുപ്പില്‍ കടല്‍ക്കാക്കകള്‍ പോലെ പറന്നു വന്നു താണുവണങ്ങിയവര്‍ , തീച്ചിറകു മുളച്ച വെള്ളിത്തിരകളായി ഇരമ്പിക്കലമ്പി വരുന്നത് കരയിലിരുന്ന് കാണുമ്പോള്‍ , അന്ധാളിച്ച അകക്കണ്ണുകളില്‍ തിളച്ചു മറിഞ്ഞു തൂവുന്നത് ചിപ്പി പെറുക്കുന്നവന്റെ കൌതുകമൊ ദിക്ക് തെറ്റിയവന്റെ തിടുക്കമൊ അല്ല. പ്രകാശ…
കൂടുതൽ വായിക്കൂമോഹനമീയുലകില് പാറി വീണപ്പോള്‍ തൂമരത്തുമ്പില്‍ നിരാലംബനായ് കൂട്ടില്‍ മോഹവിഹീനനായ് നിദ്രയെ ചുംബിച്ചു വാസരസ്വപ്നത്തിലാര്‍ന്ന പതംഗമായ് . പാറിപ്പറന്നപ്പോള്‍ ദൂരവിദൂരമാം ഏതോ വിളക്കിന് വെളിച്ചം കണ്ടുച്ചത്തില്‍ കൂകിയാര്‍ത്താമോദസോന്മാദമോടഗ്നി തേടിയലയുന്ന ശീകരപ്രാണിയായ് മിന്നിത്തെളി…
കൂടുതൽ വായിക്കൂഏ തു വേലിയും എളുപ്പം പൊളിക്കാം കെട്ടലാണ് കഷ്ടം. മുള്ളു വെട്ടുമ്പോഴെ മുറിയും മുളയിലെ ബന്ധങ്ങള്‍ . തറി നാട്ടിയാല്‍ പൊടിക്കും തലനാരിഴ പ്രശ്നങ്ങള്‍ . എത്ര കെട്ടിയാലും കാണും എന്തെങ്കിലും ചില പഴുതുകള്‍ . ഉപ്പൊ മുളകൊ വായ്പ്പ വാങ്ങാം.. ആടോ പശുവോ വേലി ചാടാം.. തുമ്പികളിരിക്കുന്നു ചില കമ…
കൂടുതൽ വായിക്കൂ
Follow Us