ഈ നില്പ്പില്
എല്ലാ ഇലയിലും
വേദനയും അതിന്റെ
വേവലാതിയും
കടക്കലും തലപ്പിലും
കണ്ണിലും കാതിലും
കാറ്റിനെപ്പോലെ
കൈകൊണ്ടോ
കാല്‍ക്കൊണ്ടോ
തട്ടുമ്പോഴും മുട്ടുമ്പോഴും
പകലിനെപ്പോലെ
പരിഹസിക്കുമ്പോള്‍
പാതിരാവിനെപ്പോലെ
പേടിപ്പിക്കുമ്പോള്‍
വെളുപ്പിലും കറുപ്പിലും
വിറയലും വിചാരങ്ങളും
ഉച്ചയായെന്ന്
വെളിച്ചത്തില്‍ നിന്ന്
ഒരിറ്റ്..
ഉറങ്ങുകയെന്ന്
നിലാവില് നിന്നൊരു
തുള്ളി..
കാരുണ്യത്തുള്ളികള്‍
മാത്രം
മൂര്‍ദ്ധാവിലിറ്റിക്കുന്ന
ആകാശത്തെ


12 അഭിപ്രായങ്ങള്‍
കവി, സകല ജീവജാലങ്ങളിലും, ചരാചരങ്ങളിലും - പ്രപഞ്ചത്തില്‍ ആകമാനം കവിത കാണുന്നു. ഒരിലയെ നിരീക്ഷിച്ചപ്പോള്‍ ഭാവന ചിറകു വിടര്‍ത്തി - കവിത വിരിഞ്ഞത് മനോഹരം. ഭാവുകങ്ങള്‍.
മറുപടിഇല്ലാതാക്കൂപ്രകൃതിയെ വായിക്കുന്നു..
മറുപടിഇല്ലാതാക്കൂശുഭാശംസകൾ....
പ്രിയപ്പെട്ട ഇക്ക,
മറുപടിഇല്ലാതാക്കൂവളരെ ഇഷ്ടമായി
നല്ല കവിതയാണ്
ഇലയുടെ സഹന ശക്തി അപാരം.
സ്നേഹത്തോടെ,
ഗിരീഷ്
ഇലയിലെ വായന സുന്ദരം.
മറുപടിഇല്ലാതാക്കൂNice one.
മറുപടിഇല്ലാതാക്കൂഈ ഇല ഇഷ്ടപ്പെടാന്‍ തുടങ്ങുന്നു .
മറുപടിഇല്ലാതാക്കൂകാരുണ്യത്തുള്ളികള് മാത്രം മൂര്‍ദ്ധാവിലിറ്റിക്കുന്ന ആകാശം
മറുപടിഇല്ലാതാക്കൂ- നല്ല ഭാവന..... നല്ല കവിത
പ്രകൃതീ.................നല്ല കവിത
മറുപടിഇല്ലാതാക്കൂഇലകളില് നിന്ന് വായിയ്ക്കണം
മറുപടിഇല്ലാതാക്കൂനല്ല കവിത
കൊള്ളാം.നന്നായിട്ടുണ്ട്
മറുപടിഇല്ലാതാക്കൂനല്ല രചന ,ഇഷ്ടമായി ആശംസകള്‍
മറുപടിഇല്ലാതാക്കൂവായനക്കും,വിലയേറിയ അഭിപ്രായങ്ങള്‍ക്കും എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി.
മറുപടിഇല്ലാതാക്കൂ