ഓർമ്മകളുടെ
തിരുവോണപ്പുലരിയില്‍
ചാണകമെഴുകിയൊരുമ്മറത്തിണ്ണയിൽ
തേച്ചുകഴുകിവച്ച ഒരോട്ടുകിണ്ടിയുടെ
പൊൻ തിളക്കം.
മനസ്സിൻ നടുമുറ്റത്തു വരച്ച
വാടാപ്പൂക്കളത്തിനിപ്പോഴും
അയൽപ്പക്കത്തെ
ഒരമ്മച്ചിരിയുടെ
മുഖവട്ടം.
പൂമുഖത്ത് വിളമ്പിവച്ച
വാഴയിലയിലെ
വിഭവസമൃദ്ധികളിൽ
വായിൽ വെളളമൂറുന്ന
വാൽസല്യക്കൊതി.
ശ്രീകോവിലും
മഹാനിധിയുമില്ലെങ്കിലും
ചിലരുടെ മനസ്സിലേക്ക് നമ്മള്
ശിരസ്സു നമിച്ചു തന്നെ കടക്കണം.
സ്നേഹത്തിന്റെ തുളസീസുഗന്ധവും
നന്മയുടെ സൂര്യദീപ്തിയുമുള്ളപ്പോള്‍
തുറന്ന നിലവറയില്‍ നമുക്ക്
കടന്നു കയറാനെളുപ്പം.
അച്ചില്‍ വാര്‍ത്തപോലൊരു
ചിരിത്താഴിലൊളിപ്പിക്കുമ്പോള്‍ ,പക്ഷെ
അതിന്റെയുള്ളിലെ
ദുരിതപാതാളങ്ങളിലേക്കൊരിക്കലും
എത്ര വാമനച്ചുവടുകള്‍ വച്ചാലും
നമ്മൾ നടന്നെത്തില്ല.

12 അഭിപ്രായങ്ങള്‍
നല്ല വരികള്‍. സ്നേഹവും നന്മയും എന്നെന്നും പൂത്തുലയട്ടെ...
മറുപടിഇല്ലാതാക്കൂ"ശ്രീകോവിലും
മറുപടിഇല്ലാതാക്കൂമഹാനിധിയുമില്ലെങ്കിലും
ചിലരുടെ മനസ്സിലേക്ക് നമ്മള്
ശിരസ്സു നമിച്ചു തന്നെ കടക്കണം"
ഏറെയിഷ്ടമായത് ഈ വരികള്‍.
നന്നായി ..ഓര്‍മ്മകള്‍ ഉണര്‍ത്തുന്ന കവിത ..
മറുപടിഇല്ലാതാക്കൂആശംസകള് :)
പ്രിയ സുഹൃത്തിനു ആദ്യമായി എന്റെ മനംനിറഞ്ഞ അഭിനന്ദനങ്ങള്‍ !'കവിത'യുള്ള കവിത വായിക്കുമ്പോള്‍ വല്ലാത്ത അനുഭൂതിയാണ്-വാക്കുകളില്‍ ഒതുങ്ങാത്ത ആനന്ദം.ഓരോ വരിയും വായിച്ചെടുത്തത് അതേ വികാരത്തില്‍ .....നന്ദി !
മറുപടിഇല്ലാതാക്കൂതാങ്കളുടെ ബ്ലോഗ് മൊത്തം വായിക്കാന്‍ ഈ വരികള്‍ എന്നെ പ്രേരിപ്പിക്കുന്നു.Insha Allah,സമയം കിട്ടുന്നതനുസരിച്ച് വായിക്കുന്നുണ്ട്.അല്ലാഹു അനുഗ്രഹിക്കട്ടെ.
nannayittund
മറുപടിഇല്ലാതാക്കൂഇഷ്ടായി
മറുപടിഇല്ലാതാക്കൂഓണാശംസകള്
ഒരമ്മചിരിയുടെ.സ്നേഹത്തിന്റെ യൊരു ശ്രീകോവില്‍..ആ സ്മരണകള്‍...മനസ്സിലൊരുആര്ദ്രമായ സ്മരണ..നന്നായീ...
മറുപടിഇല്ലാതാക്കൂവിഷ്വല് എഫകറ്റ് കിട്ടുന്ന വരികള്‍.
മറുപടിഇല്ലാതാക്കൂഒര്മകളില് നിറയുന്ന ഓണം
വരികള്‍ വളരെ നന്നായി
ഓണപ്പൊൻവെട്ടം തിരിനീട്ടി നന്മ പകരട്ടെ
മറുപടിഇല്ലാതാക്കൂനല്ല വരികള്‍ ..ആശംസകള്‍ ..
മറുപടിഇല്ലാതാക്കൂശ്രീകോവിലും
മറുപടിഇല്ലാതാക്കൂമഹാനിധിയുമില്ലെങ്കിലും
ചിലരുടെ മനസ്സിലേക്ക് നമ്മള്
ശിരസ്സു നമിച്ചു തന്നെ കടക്കണം.....എത്ര ഹൃദ്യം
അച്ചില്‍ വാര്‍ത്തപോലൊരു
മറുപടിഇല്ലാതാക്കൂചിരിത്താഴിലൊളിപ്പിക്കുമ്പോള് ,പക്ഷെ
അതിന്റെയുള്ളിലെ
ദുരിതപാതാളങ്ങളിലേക്കൊരിക്കലും
എത്ര വാമനച്ചുവടുകള്‍ വച്ചാലും
നമ്മൾ നടന്നെത്തില്ല....ഇഷ്ടായി!
എത്ര തരം മുഖംമൂടികള്‍ മാറി മാറി അണിഞ്ഞാലാണ് ഒരു ജന്മം തീരുക !!!